കൊല്ലം : കാമുകനൊപ്പം പോയ യുവതിയെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്തി. നീണ്ടകര നീലേശ്വരം തോപ്പ് ശരണ്യഭവനില്‍ ശരണ്യയെ എന്ന 35 കാരിയെയാണ് ഭര്‍ത്താവ് എഴുകോണ്‍ ചീരംകാവ് ബിനു (40) ആണ് കൊലപ്പെടുത്തിയത്.

നാലുദിവസം മുന്‍പാണ് ബിനു വിദേശത്തുനിന്ന് എത്തിയത്. ഇതിനുപിന്നാലെ ശരണ്യയെ കാണാതാകുകയായിരുന്നു. തുടർന്ന് എഴുകോണ്‍ പോലീസില്‍ ബിനു പരാതി നൽകിയതിന്‍റെ അടുത്ത ദിവസം ശരണ്യ കാമുകനൊപ്പം സ്റ്റേഷനില്‍ ഹാജരാകുകയും അയാള്‍ക്കൊപ്പം താമസിക്കാനാണ് താല്‍പര്യമെന്ന് അറിയിക്കുകയും ചെയ്‌തു. തുടര്‍ന്ന് ഇയാള്‍ക്കൊപ്പം പോയ ശരണ്യ നീണ്ടകരയിലെ വീട്ടില്‍ എത്തിയതറിഞ്ഞ് ബിനു വെള്ളിയാഴ്‌ച രാവിലെ ആറരയോടെ പെട്രോളുമായി ഇവിടെ എത്തുകയായിരുന്നു. അടുക്കളയില്‍ പാചകം ചെയ്‌തുകൊണ്ടിരുന്ന ശരണ്യയുടെ ദേഹത്തേക്ക് ഇയാള്‍ പെട്രോള്‍ ഒഴിച്ചു. ഉടൻ തന്നെ അടുപ്പില്‍ നിന്ന് ശരണ്യയുടെ ദേഹത്തേക്ക് തീ ആളിപ്പടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റു. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകിട്ട് ആറരയോടെ മരിച്ചു. ചവറ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ ബിനുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *