കോഴിക്കോട് ബാലുശ്ശേരി സ്വദേശിനിയായ  വ്‌ളോഗർ റിഫ മെഹ്നു ദുബൈയിൽ മരിച്ചനിലയിൽ ;  മരണത്തിൽ ദുരൂഹത !

ദുബായ്: പ്രശസ്ത മലയാളി വ്‌ളോഗർ റിഫ മെഹ്നുവിനെ ദുബൈയിൽ മരിച്ചനിലയിൽ. കോഴിക്കോട് ബാലുശ്ശേരി സ്വദേശിനിയായ റിഫയെ ഇന്ന് പുലർച്ചെയാണ് ദുബൈ ജാഫലിയ്യയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.

ഭർത്താവ് മെഹ്നാസിനൊപ്പം ആഴ്ചകൾക്ക് മുമ്പാണ് റിഫ ദുബൈയിലെത്തിയത്. തിങ്കളാഴ്ച രാത്രി വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തർത്തകർ അറിയിച്ചു.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

അരനാട്ടിൽവീട്ടിൽ റിഫ ഷെറിൻ എന്ന റിഫ ഭർത്താവിനൊപ്പമാണ് റിഫ മെഹ്നൂസ് എന്ന പേരിൽ വ്‌ലോഗിങ് രംഗത്ത് പ്രവർത്തിച്ചിരുന്നത്. മരിക്കുന്നതിന് മണിക്കൂറുകൾക്കു മുന്നേ ബുർജ് ഖലീഫയ്ക്ക് മുന്നിൽ നിന്ന് ഭർത്താവിനൊപ്പം റിഫ സ്റ്റോറി പോസ്റ്റ് ചെയ്തിട്ടുണ്ട് . 

Leave a Reply

Your email address will not be published. Required fields are marked *