കൊച്ചി: കൊച്ചിയിലെ പ്രമുഖ ടാറ്റൂ സ്ഥാപനത്തിലെ ടാറ്റൂ ആർട്ടിസ്റ്റിന് നേരെ മീടൂ ആരോപണവുമായി നിരവധി പെൺകുട്ടികൾ രംഗത്ത്. ടാറ്റൂ സ്ഥാപനമായ ഇൻഫെക്റ്റഡ് ടാറ്റൂവിലെ സുജീഷ്.പി  എന്ന ടാറ്റൂ ആർട്ടിസ്റ്റിനെതിരെയാണ്  Tattoo Artist) ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. ഒരു പെൺകുട്ടി ആരോപണം ഉന്നയിച്ചതിന് പിന്നാലെ നിരവധി പെൺകുട്ടികളാണ് ലൈംഗിക അതിക്രമത്തിനിരയായെന്ന കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുന്നത്. ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ബലാത്സംഗം വരെ ചെയ്തുമെന്നാണ് പെൺകുട്ടികളുടെ വെളിപ്പെടുത്തൽ.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

ഇതിൽ രണ്ട് വർഷം മുമ്പുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ഇരുപതുകാരി. ആദ്യമായി ടാറ്റു ചെയ്യാനെത്തിയപ്പോഴാണ് തനിക്ക് ദുരനുഭവം ഉണ്ടായത്. വാരിയെല്ലിന്‍റെ ഭാഗത്തായി ടാറ്റു ചെയ്യാനാണ് താൻ സുജീഷിന്‍റെ അടുത്ത് പോയത്. ആദ്യം തന്നോട് ബ്രാ ഊരാൻ ആവശ്യപ്പെട്ടു. ഇത് കേട്ട് ശരിക്കുമൊന്ന് പകച്ചുപോയി. ആദ്യമായി എത്തിയതുകൊണ്ട് ഇങ്ങനെയായിരിക്കുമെന്ന് കരുതി. എന്നാൽ ശരീരഭാഗം മറയ്ക്കാൻ തുണി നൽകാറുണ്ടെന്ന കാര്യം പിന്നീടാണ് അറിഞ്ഞത്. ടാറ്റു ചെയ്യുന്നതിനിടെ അയാൾ തന്‍റെ മാറിടത്തിൽ പിടിച്ചതായും യുവതി പറഞ്ഞു. ഈ സമയം വല്ലാത്ത അസ്വസ്ഥതയുണ്ടായി. രണ്ട് വർഷം മുമ്പുണ്ടായ അനുഭവം താൻ ലൈംഗിക പീഡനത്തിന് ഇരയായതിന് സമാനമാണെന്ന് ഇപ്പോൾ തിരിച്ചറിയുന്നതായും യുവതി പറഞ്ഞു. നിരവധി പേർക്ക് സമാനമായ അനുഭവം ഉണ്ടായതായും യുവതി ചൂണ്ടിക്കാണിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *