ഹൈദരലി ശിഹാബ് തങ്ങളുടെ പൊതു ദർശനത്തിനിടെ മുൻ മന്ത്രി പി.കെ അബ്ദുറബ്ബ് കുഴഞ്ഞുവീണു

മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പൊതുദർശനത്തിനിടെ മുൻ മന്ത്രി പി.കെ അബ്ദുറബ്ബ് കുഴഞ്ഞുവീണു. മലപ്പുറം ടൗൺഹാളിൽ നടന്ന പൊതുദർശനത്തിനിടെയാണ് സംഭവം. തങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ അർബുദ ചികിത്സയിലായിരുന്ന ഹൈദരലി തങ്ങൾ ഇന്ന് രാവിലെയാണ് അന്തരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *