ഇന്ത്യയെ ഭയം ; വീണ്ടും ചൈനീസ് ജെറ്റുകൾ വാങ്ങി പാകിസ്താൻ

ചൈനയിൽ നിന്ന് വീണ്ടും വിമാനങ്ങൾ സ്വന്തമാക്കി പാകിസ്താൻ. ആറ് ഫോർത്ത് ജനറേഷൻ ചൈനീസ് ഫൈറ്റർ ജെറ്റുകളാണ് പാകിസ്താൻ വാങ്ങിയത്. ഇന്ത്യയിൽ നിന്ന് ഏത് നിമിഷവും ആക്രമണം നടന്നേക്കാമെന്ന ഭയത്തിലാണ് പാകിസ്താൻ പ്രതിരോധം ശക്തമാക്കുന്നത്.

ഫ്രാൻസിൽ നിന്നും ഇന്ത്യ റഫേൽ വിമാനങ്ങൾ വാങ്ങുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് പാകിസ്താൻ, ചൈനീസ് ജെറ്റുകൾ വാങ്ങുന്നത്. ആറ് J-10 CE ജെറ്റുകളാണ് ബെയ്ജിംഗിൽ നിന്നും പാകിസ്താനിൽ എത്തിയത്. ഇവയെ വ്യോമസേനയിൽ ഉൾപ്പെടുത്തിയതായി പാക് മാദ്ധ്യമങ്ങൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *