ഐഎസ്എല്‍ കാണാന്‍ ബൈക്കില്‍ ഗോവയിലേക്ക് പോയ രണ്ട് യുവാക്കള്‍ ലോറി ഇടിച്ച് മരിച്ചു

കാസര്‍കോട്: ഉദുമയില്‍ ബൈക്കില്‍ ലോറി ഇടിച്ച് രണ്ട് പേര്‍ മരിച്ചു. ഐഎസ്എല്‍ ഫൈനല്‍ കാണാന്‍ ഗോവയിലേക്ക് പോയ മലപ്പുറം സ്വദേശികളായ ജംഷീര്‍, മുഹമ്മദ് ഷിബില്‍ എന്നിവരാണ് മരിച്ചത്.

ഉദുമക്കടുത്ത് പള്ളത്തുവെച്ച് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. കാസര്‍കോട് ഭാഗത്തുനിന്ന് വരികയായിരുന്ന മിനി ലോറി ഇവര്‍ സഞ്ചരിച്ച് ബൈക്കില്‍ ഇടിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഹൈദരാബാദ് എഫ്.സി താരം അബ്ദുള്‍ റബീഹിന്റെ ബന്ധുക്കളാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്.

അപകടത്തിനു ശേഷം ഇവരുടെ ഫോണില്‍നിന്ന് പോലീസ് ബന്ധുക്കളെ ബന്ധപ്പെട്ടതോടെയാണ് ഇവരേക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഇവര്‍ ഐഎസ്എല്‍ മത്സരം കാണാന്‍ ഗോവയിലേക്ക് തിരിച്ചതാണെന്ന വിവരവും ബന്ധുക്കളാണ് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *