കൊല്ലം: ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു. കൊല്ലം കോക്കാട് മനുവിലാസത്തിൽ മനോജാണ് (39) കൊല്ലപ്പെട്ടത്. യൂത്ത് ഫ്രണ്ട്(ബി) മണ്ഡലം പ്രസിഡന്റാണ് കൊല്ലപ്പെട്ട മനോജ്. സംഭവം രാഷ്‌ട്രീയ കൊലപാതകമാണെന്ന് കേരള കോൺഗ്രസ് ബി ആരോപിച്ചു.

കോക്കാട് ശിവക്ഷേത്രത്തിൽ കഴിഞ്ഞ രാത്രിയുണ്ടായ സംഘർഷത്തിലാണ് മനോജിന് വെട്ടേറ്റത്. കഴുത്തിന് വെട്ടേറ്റ മനോജിന്റെ കൈവിരലുകൾ വെട്ടിമാറ്റിയ നിലിയിലായിരുന്നു. തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് മനോജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മനോജിനെ കൊലപ്പെടുത്തിയത് കോൺഗ്രസുകാരാണെന്ന് കെ.ബി ഗണേഷ്‌കുമാർ എംഎൽഎ ആരോപിച്ചു. എന്നാൽ ഇക്കാര്യം നിഷേധിച്ചിരിക്കുകയാണ് കോൺഗ്രസ്. സംഭവത്തിൽ കോൺഗ്രസിന് പങ്കില്ലെന്നും മനോജിന്റെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും കെപിസിസി നിർവാഹക സമിതി അംഗം ജ്യോതികുമാർ ചാമക്കാല ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *