പാലക്കാട് ; മണിക്കൂറുകളുടെ വ്യത്യാസത്തിൽ പാലക്കാട് ഇരട്ട കെലപാതകം നടന്നതിന് പിന്നാലെ ജില്ലയിൽ സുരക്ഷ ശക്തമാക്കി പോലീസ്. ഇരുചക്ര വാഹനങ്ങളിൽ ഉള്ള യാത്രയ്‌ക്ക് നിയന്ത്രണം ഏർപ്പെടുത്തി. പുരുഷന്മാരെ ബൈക്കിന്റെ പിൻസീറ്റിൽ ഇരുത്തരുത് എന്നാണ് നിർദ്ദേശം. നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം സ്ത്രീകളെയും കുട്ടികളെയും പിൻസീറ്റിൽ ഇരുത്താം.

ജില്ലയില്‍ സമാധാനാന്തരീക്ഷം പുനസ്ഥാപിക്കാന്‍ വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷി യോഗം ഇന്ന് ഉച്ചയോടെ ചേരും. ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതികളിലേക്ക് വിരല്‍ ചൂണ്ടുന്ന നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. കസ്റ്റഡിയിലെടുത്ത പ്രതികളുടെ മൊഴികളില്‍ നിന്നാണ് പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ഇലപ്പുള്ളിയിലെ സുബൈര്‍ വധത്തിലും അന്വേഷണസംഘത്തിന്റെ ഭാഗത്ത് നിന്ന് ഇന്ന് നിര്‍ണായക നീക്കങ്ങള്‍ ഉണ്ടായേക്കും.

Leave a Reply

Your email address will not be published. Required fields are marked *