ഇടുക്കി:ശാന്തൻപാറയിൽ ഏലത്തോട്ടത്തിൽ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി. പേത്തൊട്ടി സ്വദേശികളായ പാണ്ഡ്യരാജ്, ഭാര്യ ശിവരഞ്ജിനി എന്നിവരാണ് മരിച്ചത്. വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ മാറിയുള്ള  ഏലത്തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

രണ്ടു ദിവസമായി  ഇവരെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇവരുടെ തന്നെ ഏലത്തോട്ടത്തിൽ മൃതദേഹം കണ്ടെത്തിയത്. ഇരുവരും വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ശാന്തൻപാറ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *