കുറവിലങ്ങാട്: ടെമ്പോട്രാവലര്‍ ഓട്ടോയില്‍ ഇടിച്ച് അപകടം. അപകടത്തില്‍ ഓട്ടോഡ്രൈവര്‍ മരിച്ചു. മോനിപ്പള്ളി വട്ടിയന്തുങ്കല്‍ റെജി. വി.എന്‍ (47) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 9.45 ന് എംസി റോഡില്‍ കുര്യനാട് മുണ്ടിയാനിപ്പറമ്പ് വളവില്‍ വെച്ച് മോനിപ്പള്ളി ഭാഗത്തുനിന്നുംവന്ന ഓട്ടോയില്‍ എതിര്‍ദിശയില്‍വന്ന ടെമ്പോട്രാവലര്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ, റോഡരികിലെ പാടത്തേക്ക് തെറിച്ചുവീണു.

Leave a Reply

Your email address will not be published. Required fields are marked *