തൊടുപുഴ: ഇടുക്കി ശാന്തന്‍പാറയില്‍ ഇതര സംസ്ഥാനക്കാരിയായ പതിനഞ്ചുകാരിക്കെതിരെ ലൈംഗികാതിക്രമം. സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയിലായി. ഞായറാഴ്ച വൈകിട്ടാണ് സംഭവം. സുഹൃത്തിനൊപ്പം പൂപ്പാറ കാണാനെത്തിയ പെണ്‍കുട്ടിയെ പൂപ്പാറ സ്വദേശികളായ നാല് പേരാണ് ആക്രമിച്ചതെന്നാണ് വിവരം.

തേയിലത്തോട്ടത്തില്‍ സുഹൃത്തിനൊപ്പം നിൽക്കുകയായിരുന്നു പെണ്‍കുട്ടി. സുഹൃത്തിനെ മര്‍ദിക്കുകയും പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കുകയുമായിരുന്നു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. പിടിയിലായവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്തതാണെന്നാണ് വിവരം. തോട്ടംതൊഴിലാളി മേഖലയില്‍ ജോലിക്കായി മാതാപിതാക്കളോടൊപ്പം ഇടുക്കിയിലെത്തിയതാണ് പെണ്‍കുട്ടി. സംഭവത്തില്‍ ശാന്തന്‍പാറ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *