മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡില്‍ അഞ്ചു പെണ്‍കുട്ടികള്‍ അടക്കം ആറ് മക്കളെ അമ്മ കിണറ്റിലെറിഞ്ഞു കൊന്നു. 18 മാസം മുതല്‍ 10 വയസ് വരെ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുട്ടികളുടെ അമ്മ രുണ ചികുരി സഹ്നിയെ (30) പോലീസ് അറസ്റ്റ് ചെയ്തു.

മുംബൈയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ മഹദ് താലൂക്കിലെ ഖറാവലി ഗ്രാമത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്കാണ് ദാരുണമായ സംഭവം. മദ്യപാനത്തെച്ചൊല്ലി ഭര്‍ത്താവുമായി വഴക്കിട്ടതിന് പിന്നാലെയാണ് യുവതി കുട്ടികളെ കിണറ്റിലെറിഞ്ഞതെന്ന് റായ്ഗഡ് പോലീസ് പറഞ്ഞു. ആറ് കുട്ടികളെയും കിണറ്റില്‍ എറിഞ്ഞതിന് പിന്നാലെ രുണയും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ കുട്ടികളെ പുറത്തെടുത്തെങ്കിലും ആറു പേരും മരണപ്പെട്ടിരുന്നു. കൊലപാതക കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അമ്മയെ പോലീസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശ് സ്വദേശികളായ ഇവർ കൂടുതല്‍ മികച്ച ജോലി അന്വേഷിച്ച് അടുത്തിടെയാണ് മഹാരാഷ്ട്രയിലേക്ക് എത്തിയത്‌.

Leave a Reply

Your email address will not be published. Required fields are marked *