കോഴിക്കോട് മദ്യപിച്ച് നടുറോഡിൽ ബഹളം,തെറി വിളി; പെൺകുട്ടികളടക്കം നാല് വിദ്യാർത്ഥികൾ പിടിയിൽ

കോഴിക്കോട്: മദ്യപിച്ച് റോഡിൽ ബഹളം വെച്ച വിദ്യാർത്ഥികൾ പോലീസ് പിടിയിൽ. രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് പിടിയിലായത്. കോഴിക്കോടുള്ള പ്രമുഖ പ്രൊഫഷണൽ കോളേജിലെ വിദ്യാർത്ഥികളാണിവർ.

കഴിഞ്ഞ ദിവസം രാത്രി 12:30 ഓടെയായിരുന്നു സംഭവം. പുതിയറ-പാളയം ജംഗ്ഷനു സമീപമുള്ള റോഡിൽ വെച്ചാണ് ഇവർ ബഹളം ഉണ്ടാക്കുകയും തെറി വിളിക്കുകയും ചെയ്തത്.കസബ പോലീസാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.

അമിതമായി മദ്യപിച്ച് നടുറോഡിൽ ബഹളമുണ്ടാക്കുകയും തെറി വിളിക്കുകയും ചെയ്ത ഇവരെ നാട്ടുകാരാണ് പോലീസിൽ ഏൽപ്പിച്ചത്. എന്നാൽ പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം ഇവർ പോലീസുകാരോട് തട്ടിക്കയറുകയും തെറിവിളിക്കുകയും ചെയ്തു. കസ്റ്റഡിയിൽ നിന്ന് വിടാൻ ആവശ്യപ്പെട്ടായിരുന്നു സ്റ്റേഷനിൽ നിന്നുള്ള തെറി വിളി.

എന്നാൽ ബന്ധുക്കളെത്തണമെന്ന നിലപാടിലായിരുന്നു പോലീസ്. ഇതോടെ വീട്ടുകാരെ സംഭവം അറിയിക്കരുതെന്ന് വിദ്യാർത്ഥി സംഘം ആവശ്യപ്പെട്ടു. എന്നാൽ വിദ്യാർത്ഥികളെ വൈദ്യപരിശോധനയ്‌ക്ക് വിധേയരാക്കുമെന്ന് പോലീസ് നിലപാടെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *