കോഴിക്കോട് കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബേറ്:  ഗാന്ധി പ്രതിമയുടെ തലവെട്ടി” സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും സംഘര്‍ഷഭരിതം

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയനു നേരെ വിമാനത്തിൽ പ്രതിഷേധമുണ്ടായത് ആയുധമാക്കി തെുവിൽ അഴിഞ്ഞാടി സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകർ , സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ കോൺഗ്രസ്-സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി.

കോഴിക്കോട് പേരമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബ് എറിഞ്ഞു. പേരാമ്പ്രയിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് നേരൊണ് ആക്രമണമുണ്ടായത്.ഓഫീസിന്റെ ജനല്‍ ചില്ലുകളും വാതിലുകളും തകര്‍ന്നു. ഈ സമയം ഓഫീസില്‍ ആരും ഉണ്ടായിരുന്നില്ല.

പയ്യന്നൂര്‍ കോണ്‍ഗ്രസ് ഓഫീസിനുപുറത്ത് സ്ഥാപിച്ച ഗാന്ധിപ്രതിമയുടെ തല അക്രമികള്‍ വെട്ടിമാറ്റി. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ ഭാര്യവീടിനുനേരേ ആക്രമണമുണ്ടായി. കണ്ണൂർ പയ്യന്നൂരിൽ കാറമേൽ പ്രിയദർശിനി യൂത്ത് സെൻറർ അടിച്ചുതകർത്തു.തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിലേക്ക് പ്രകടനം നടത്തിയ സിപിഎം പ്രവർത്തകർ വഴിനീളെ പ്രതിപക്ഷ പാർട്ടികളുടെ ഫ്ളക്സ് ബോർഡുകൾ കീറിയെറിഞ്ഞു.പത്തനംതിട്ട നഗരത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ ബിജെപിയുടെ കൊടി നശിപ്പിക്കുന്നത് പോലീസ് തടഞ്ഞതോടെ പോലീസും ഡിവൈഎഫ്‌ഐ പ്രവർത്തകരും തമ്മിൽ വാക്കുതർക്കം ഉണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *