പാലക്കാട് ചത്ത മാനിനെ ഭക്ഷിച്ച ഫോറസ്റ്റ് ഓഫിസര്‍മാരെ സസ്പെന്‍ഡ് ചെയ്തു

പാലക്കാട്:ചത്ത മാനിനെ ഭക്ഷണമാക്കിയ ഫോറസ്റ്റ് ഓഫിസര്‍മാരെ സസ്പെന്‍ഡ് ചെയ്തു. പാലോട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അരുണ്‍ ലാല്‍, ബീറ്റ് ഓഫീസര്‍ എസ്.ഷജീദ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പാലോട് വനത്തിലാണ് ചത്ത മാനിനെ കണ്ടെത്തിയത്. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം അടിയന്തിരമായി പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശം നല്‍കി.

ചുളിയാമല സെക്‌ഷനിൽ കഴിഞ്ഞ 10നാണ് സംഭവം. വഴിയിൽനിന്നു ലഭിച്ച ചത്ത മാനിനെ വനപാലകർ കൊണ്ടുപോയി കറിവച്ചു കഴിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ മാനിനെ സെക്‌ഷൻ ഓഫിസിൽ എത്തിച്ച് ഇറച്ചിയാക്കിയെന്നാണു വിവരം

Leave a Reply

Your email address will not be published. Required fields are marked *