Palakkad: ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ സഹോദര പുത്രന്മാർ അറസ്റ്റിൽ. തെരുവുനായ്‌ക്കളെ കൊല്ലാൻ സജ്ജീകരിച്ച് വെച്ച കെണിയിൽപ്പെട്ടാണ് ഗൃഹനാഥന് ഷോക്കേറ്റത്. തുടർന്ന് കുറുവട്ടൂർ ഇടുപടിക്കൽ വീട്ടിൽ സഹജൻ എന്ന 54-കാരൻ മരിക്കുകയായിരുന്നു. ഇതോടെ കെണിയൊരുക്കിയ സഹോദരപുത്രന്മാർ മൂന്ന് പേരും അറസ്റ്റിലായി.

ഇടുപടിക്കൽ രാജേഷ് (31), പ്രമോദ് (19), പ്രവീൺ (25) എന്നിവരാണ് ശ്രീകൃഷ്ണപുരം പോലീസിന്റെ പിടിയിലായത്. ഷോക്കേറ്റ് മരിച്ച സഹജനും അദ്ദേഹത്തിന്റെ സഹോദരന്മാരും ഒരേ വീട്ടുവളപ്പിലാണ് താമസം. അപകടം സംഭവിച്ചതിന് പിന്നാലെ സഹജനെ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നായ്‌ക്കളെ കൊല്ലുന്നതിനായി കെണി തയ്യാറാക്കുന്നതിന് സമീപത്തെ വൈദ്യുതലൈനിൽ നിന്നാണ് വൈദ്യുതി വലിച്ചിരുന്നത്. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് ശ്രീകൃഷ്ണപുരം പോലീസ് അറിയിച്ചു.സഹജന് ഭാര്യയും രണ്ട് മക്കളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *