സംസ്ഥാനത്ത് കുത്തനെ ഉയർന്ന് കൊറോണ; 4000 ത്തിന് മുകളിൽ രോഗികൾ

സംസ്ഥാനത്ത് പ്രതിദിന കൊറോണ രോഗികളുടെ എണ്ണം നാലായിരം കടന്നു. ഇന്ന് 4224 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. അഞ്ചു മാസത്തിന് ശേഷമാണ് പുതിയതായി കൊറോണ സ്ഥിരീകരിക്കുന്നവരുടെ എണ്ണം നാലായിരം കടക്കുന്നത്.

സംസ്ഥാനത്ത് ഇന്നലെ ഏഴ് മരണവും റിപ്പോർട്ട് ചെയ്തു. ഇതിൽ നാലെണ്ണം കോട്ടയം ജില്ലയിലാണ്. എണാകുളത്ത് പ്രതിദിന രോഗികൾ ആയിരം കടന്നു. എറണാകുളം ജില്ലയിൽ 1170 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളിൽ കൊറോണ കേസുകൾ കുറയുമ്പോഴാണ് കേരളത്തിൽ ഇത്രയധികം രോഗികൾ. ഇന്നലെ രാജ്യത്ത് 9,923 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *