കെഎസ്ഇബിക്കാർ വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ ഒടിഞ്ഞു തലയിൽ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

കോഴിക്കോട്: പഴയ വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ ഒടിഞ്ഞു തലയിൽ വീണ് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. ബേപ്പൂർ കല്ലിങൽ സ്വദേശി അർജുൻ (22) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

റോഡിലൂടെ ബൈക്കിന്റെ പിന്നിലിരുന്നു യാത്ര ചെയ്യുന്നതിനിടെ അർജുന്റെ മുകളിലേയ്ക്ക് പോസ്റ്റ് വീഴുകയായിരുന്നു. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വാഹനങ്ങൾ എപ്പോഴും കടന്നു പോകുന്ന പ്രധാന പാതയിലായിരുന്നു അപകടം സംഭവിച്ചത്. സംഭവത്തിൽ കെഎസ്ഇബിയുടെ അനാസ്ഥയെന്ന് ആരോപിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു

Leave a Reply

Your email address will not be published. Required fields are marked *