എകെജി സെന്ററിന്റെ മതിലിൽ സ്ഫോടക വസ്തു എറിഞ്ഞു; ബോംബെന്ന് ഇ.പി.ജയരാജൻ

സിപിഎം സംസ്ഥാന ആസ്ഥാനമായ എകെജി സെന്ററിലെ മതിലിലേക്ക് സ്ഫോടകവസ്തു എറിഞ്ഞു. ഗേറ്റിനു സമീപത്തെ കരിങ്കൽ ഭിത്തിയിലേക്കാണ് ഇരുചക്രവാഹനത്തിലെത്തിയ ആൾ സ്ഫോടകവസ്തു എറിഞ്ഞത്. വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

ബോംബാക്രമണമാണ് ഉണ്ടായതെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ മാധ്യമങ്ങളോടു പറഞ്ഞു. എകെജി സെന്ററിനു സമീപം വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തി. നഗരത്തിലെ വിവിധ റോഡുകളിൽ പൊലീസ് പരിശോധന ശക്തമാക്കി. സിപിഎം നേതാക്കളായ എ.വിജയരാഘവൻ, പി.കെ. ശ്രീമതി തുടങ്ങിയവർ സ്ഥലത്തെത്തി.

സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. പ്രതിഷേധപ്രകടനങ്ങൾ മാത്രമേ നടത്താവൂ എന്നും പാർട്ടി പ്രവർത്തകർ സംയമനം പാലിക്കണമെന്നും എൽഡിഎഫ് കൺവീനർ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *