ട്രെയിനിൽ പതിനാറുകാരിക്ക് നേരെ അതിക്രമം നടത്തിയ കേസ്; ഒളിവിൽ കഴിഞ്ഞിരുന്ന രണ്ട് പേർ കസ്റ്റഡിയിൽ

തൃശൂർ : തീവണ്ടി യാത്രയ്ക്കിടയിൽ പതിനാറുകാരിയോട് അതിക്രമം നടത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ചാലക്കുടി സ്വദേശികളായ സിജോ, ജോയ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം റെയിൽവേ പൊലീസാണ് ഒളിവിൽ കഴിഞ്ഞ പ്രതികളെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി എറണാകുളത്ത് നിന്ന് വരുകയായിരുന്ന തൃശ്ശൂർ സ്വദേശിനിക്ക് നേരെയാണ് അതിക്രമമുണ്ടായത്. പ്രതികൾ കുട്ടിയുടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും, അശ്ലീലം പറഞ്ഞു ചെയ്‌തെന്നുമാണ് പരാതി.

മദ്യപിച്ച 50 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ് കുട്ടിയോട് മോശമായി പെരുമാറിയതെന്നാണ് പരാതിയിൽ പറയുന്നത്. അതിക്രമം ചെറുത്ത മലപ്പുറം സ്വദേശിയുടെ സഹായത്തിലാണ് അവിടെ നിന്നും രക്ഷപ്പെട്ടതെന്നാണ് പെൺകുട്ടിയും കുടുംബവും പറഞ്ഞത്.

റെയിൽവേ ഗാർഡിനോട് പരാതിപ്പെട്ടിട്ടും ആ സമയത്ത് പൊലീസിനെ അറിയിക്കാൻ പോലും തയ്യാറായിരുന്നില്ലെന്നാണ് പിതാവിന്റെ ആരോപണം. സംഭവത്തിൽ തൃശൂർ റെയിൽവേ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. അതിക്രമം ചെറുത്ത മലപ്പുറം സ്വദേശി ഫാസിലിനും മർദ്ദനമേറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *