മെല്‍ബണ്‍: അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടവിലാണ് തന്റെ കാമുകിയെ ജീവിത സഖിയാക്കാന്‍ തീരുമാനിച്ചത്. ദീര്‍ഘനാളത്തെ പ്രണയം വിവാഹത്തിലേക്ക് നീങ്ങുമ്പോള്‍ അതുകൊണ്ട് തന്നെ അതിലൊരു വെറൈറ്റി വേണമെന്ന് ഇരുവരും തീരുമാനിക്കുകയും ചെയ്തു.

അങ്ങിനെയാണ് സാഹസികത ഇഷ്ടപ്പെടുന്ന ഈ കാമുകീ കാമുകന്മാര്‍ വെള്ളത്തിനടിയില്‍വെച്ച് കൂടിച്ചേരാന്‍ തീരുമാനിച്ചത്. വെള്ളത്തിനടിയില്‍ രണ്ട് പടുകൂറ്റന്‍ മുതലകള്‍ക്ക് നടുവില്‍ വച്ചായിരുന്നു ബിട്രാമി തന്റെ കാമുകിയെ പ്രൊപ്പോസ് ചെയ്തത്.

പേടിയും പ്രണയവും കൂടിക്കലര്‍ന്ന ഒരു അപൂര്‍വ്വ കൂടിച്ചേരലായിരുന്നു തങ്ങളുടേതെന്ന് ബിട്രാമി പറയുന്നു. മെല്‍ബണ്‍കാരനായ 33കാരനായ ബെട്രാമിയാണ് തന്റെ കാമുകിയായ കേറ്റി ജോണ്‍സനെ വെള്ളത്തിനടിയില്‍ വെച്ച് പ്രൊപ്പോസ് ചെയ്തത്.

സംഭവമൊക്കെ ഉഷാറായെങ്കിലും വെള്ളത്തിനടിയിലെത്തി അവസാന നിമിഷമാണ് ബിട്രാമി താന്‍ കാമുകിയുടെ കയ്യില്‍ അണിയിക്കാന്‍ കരുതിയിരുന്ന മോതിരം നഷ്ടപ്പെട്ട വിവരം അറിയുന്നത്്. ഇതോടെ വിവാഹ നിശ്ചയം മുടങ്ങുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *