മഞ്ചേരി  പിഡബ്ല്യുഡി റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച്  പ്രതീകാത്മകമായി കടലാസ് തോണിയിട്ട് പ്രതിഷേധിച്ചു

പ്രതീകാത്മകമായി കടലാസ് തോണിയിട്ട് പ്രതിഷേധിച്ചു. കെടിയുസി ജേക്കബ് ഓട്ടോ തൊഴിലാളി യൂണിയൻ.
മഞ്ചേരി. പിഡബ്ല്യുഡി റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് മഞ്ചേരി സിഗ്നൽ ജംഗ്ഷനിൽ കോഴിക്കോട് റോഡിൽ വലിയ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. ഇതുമൂലം വാഹനങ്ങൾ കടന്നു പോകാൻ വളരെയധികം ബുദ്ധിമുട്ടാണ്. കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ അപകടങ്ങൾ നിത്യ സംഭവമാണ്. യുദ്ധകാല അടിസ്ഥാനത്തിൽ ഇതിനുവേണ്ട നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് കെടിയുസി ജേക്കബ് മഞ്ചേരി മണ്ഡലം ഭാരവാഹികൾ മഞ്ചേരി സെൻട്രൽ ജംഗ്ഷനിൽ പ്രതീകാത്മകമായി കടലാസ് തോണിയിട്ട് പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡണ്ട് ഷബീർ പിസി അധ്യക്ഷത വഹിച്ചു. കെട്ടിയുസി ജേക്കബ് മലപ്പുറം ജില്ലാ പ്രസിഡണ്ട് അക്ബർ മീനായി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ബിനോയ് പയ്യനാട്, നാസർ പുല്ലാര, റഷീദ് എലമ്പ്ര, നജീബ് തടപ്പറമ്പ്, സി എം അലി, മുനീർ ആലുക്കൽ, എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *