ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ വസതിയില്‍ ഇ.ഡി റെയ്ഡ്

ന്യൂഡല്‍ഹി: കളളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ രണ്ട് തവണ ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയിട്ടും ഹാജരാകാതിരുന്ന ശിവസേന നേതാവ് സഞ്ജയ് റാവത്ത് എം.പിയുടെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന. ഞായറാഴ്ച രാവിലെയാണ് ഇ.ഡി സംഘം മുംബൈയിലെ വസതിയിലെത്തിയത്.

സിആര്‍പിഎഫ് സുരക്ഷയോടെയാണ് അന്വേഷണ സംഘം മുംബൈയിലെ ബന്ദുപിലുള്ള റാവത്തിന്റെ വസതിയിലെത്തിയത്. ചത്ര ചാല്‍ പുനര്‍ നിര്‍മ്മതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിലാണ് സഞ്ജയ് റാവത്ത് അന്വേഷണം നേരിടുന്നത്. എന്നാല്‍ താന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും രാഷ്ട്രീയ പകയോടെ തന്നെ വേട്ടയാടുന്നതാണെന്നും റാവത്ത് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *