വളാഞ്ചേരി സ്വദേശിയായ യുവാവ്​ അബൂദബിയില്‍ നിര്യാതനായി

അബൂദബി: മലപ്പുറം വളാഞ്ചേരി സ്വദേശിയായ യുവാവിനെ അബൂദബിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം വളാഞ്ചേരി ഇരിമ്പിളിയം കോലത്തു പറമ്പില്‍ വീട്ടില്‍ അബ്ദുല്‍ കരീം-ഖദിയമ്മ കുട്ടി ദമ്പതികളുടെ മകന്‍ മുഹമ്മദ് അല്‍ഫാസ് (24) ആണ് മരിച്ചത്. അബൂദബി മുസഫയിലെ ഫുഡ്സ്റ്റഫ് സ്ഥാപനത്തില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്തുവരികയായിരുന്നു.

റൂമില്‍ ഒപ്പമുണ്ടായിരുന്നവര്‍ പുലർച്ച നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്കും പിന്നീട് ബനിയാസ് മോര്‍ച്ചറിയിലേക്കും മാറ്റി. ഹൃദയാഘാതമാണ് മരണകാരണമെന്ന്​ കരുതുന്നു. പത്തുമാസം മുമ്പാണ് അല്‍ഫാസ് ഗൾഫിൽ എത്തിയത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച്ച മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *