ജിദ്ദ: സൗദിയിൽ പുതുതായി 147 പേർക്ക് കോവിഡ്ബാധ സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 277 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ ഒരു മരണം റിപ്പോർട്ട്​ ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 811,034 ഉം രോഗമുക്തരുടെ എണ്ണം 797,447 ഉം ആയി. രാജ്യത്തെ ആകെ മരണം 9,261 ആയി. നിലവിൽ 4,326 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 104 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.

സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.32 ശതമാനവും മരണനിരക്ക് 1.14 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 44, ജിദ്ദ 33, ദമ്മാം 17, മദീന 6, മക്ക 6, അബ്ഹ 5, ഹുഫൂഫ് 4, ജീസാൻ 3, ദഹ്റാൻ 3, ഖർജ് 3.

Leave a Reply

Your email address will not be published. Required fields are marked *