ഭർത്താവിനെ പൊള്ളലേൽപ്പിച്ച് ഭാര്യ. തന്റെ ഭർത്താവിന് മറ്റൊരു യുവതിയുമായി അവിഹിതമുണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു ഭാര്യയുടെ ആക്രമണം. 32കാരനായ തങ്കരാജിനാണ് പൊള്ളലേറ്റത്. ഉറങ്ങാൻ കിടന്നപ്പോൾ തിളച്ച വെള്ളം കൊണ്ടുവന്ന് ജനനേന്ദ്രിയത്തിൽ ഒഴിയ്ക്കുകയായിരുന്നു. തമിഴ്‌നാട്ടിലാണ് സംഭവം. അയൽവാസികളാണ് തങ്കരാജിനെ ആശുപത്രിയിലെത്തിക്കുന്നത്.

രണ്ട് മക്കളുടെ പിതാവായ തങ്കരാജിന് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. വിവരം അറിഞ്ഞതുമുതൽ, ഈ ബന്ധം അവസാനിപ്പിക്കണമെന്ന് ഭാര്യ പ്രിയ പലതവണ ഇയാൾക്ക് മുന്നറിയിപ്പു നൽകി. കഴിഞ്ഞ തിങ്കളാഴ്ച ഇതേച്ചൊല്ലി ഇരുവരും പരസ്പരം വഴക്കിട്ടു. അന്ന് വൈകീട്ട് ഭർത്താവ് ഉറങ്ങിയശേഷം ഭാര്യ പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

നല്ല ഉറക്കത്തിലായിരുന്ന ഭർത്താവിന്റെ ലുങ്കി മാറ്റി തിളച്ച വെള്ളം സ്വകാര്യ ഭാഗങ്ങളിൽ ഒഴിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വേദനകൊണ്ടു പുളഞ്ഞ യുവാവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ ഇയാളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.

സംഭവത്തിൽ ഭാര്യ പ്രിയയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 294, 324, 506, 506(ii) വകുപ്പുകൾ ചുമത്തിയാണ് കവേരിപക്കം പോലീസ് കേസെടുത്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *