കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് ഒരു കൈതാങ്ങ്

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Hope Child Cancer Care Foundationന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൈതാങ്ങായി ഹൈലൈറ്റ് മാളില്‍ പ്രവര്‍ത്തിക്കുന്ന Snow Fantasy Parkഉം Rotary Hilite Cityയും കൈകോര്‍ക്കുന്നു. Snow Fantasyയില്‍ September 4-ാം തിയ്യതിയിലെ രാവിലെ 10നും 11നും ഉള്ള ഷോകളുടെ വരുമാനം ഈ കാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കുന്നു.
ഈ ചാരിറ്റി ഷോയുടെ ആദ്യത്തെ ടിക്കറ്റ് പ്രകാശനം ബഹുമാനപ്പെട്ട വനം വകുപ്പ് മന്ത്രി ശ്രീ. എ.കെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു. Hope Child Care Foundationന് കേരളത്തില്‍ ആറ് കേന്ദ്രങ്ങളാണുള്ളത്. (കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം) കഴിഞ്ഞ ആറ് വര്‍ഷക്കാലം Hopeന്റെ പ്രവര്‍ത്തനത്തിലൂടെ അനേകം കുട്ടികളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്.
ഈ കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമാവാന്‍ സാധിച്ചതില്‍ വളരെ സന്തോഷം നല്‍കുന്നുവെന്നും ഒപ്പം എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും Snow Fantasy Managing Director Capt Ashokan അഭിപ്രായപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *