ഇംപെക്‌സ് ടെലിവിഷൻ പ്രൊഡക്റ്റുകളുടെ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ

ഇംപെക്‌സ് ടെലിവിഷൻ പ്രൊഡക്റ്റുകളുടെ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ ഒപ്പുവെച്ചു.ദേശീയ രംഗത്ത് അതിവേഗം വളരുന്ന ഇംപെക്‌സ് ബ്രാൻഡിന്റെ വർദ്ധിച്ചുവരുന്ന ജനപ്രീതിക്ക് സെയ്ഫ് അലിഖാന്റെ വലിയ ആരാധകരും ഇമേജും കാരണമാകുമെന്നും അതുകൊണ്ടാണ് ഇംപെക്‌സ് ബ്രാൻഡിന്റെ മുഖമായി സെയ്ഫിനെ തന്നെ തെരഞ്ഞെടുത്തതെന്നും ഇംപെക്‌സ് മാനേജിംഗ് ഡയറക്ടർ സി നുവൈസ് പറഞ്ഞു.

ഇന്ത്യയിൽ നിർമിച്ച് ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഉൽപ്പനങ്ങൾ എത്തിക്കുക എന്നതാണ് കമ്പനി ആവിഷ്ക്കരിച്ചിട്ടുള്ള പദ്ധതി.ഇംപെക്‌സ് കിച്ചൺവെയർസ് അംബാസഡറായി ജനപ്രിയ തെന്നിന്ത്യൻ നടി കല്യാണി പ്രിയദർശൻ ഒപ്പുവെച്ചതിനു പിന്നാലെയാണ് ടെലിവിഷൻ ഉൽപ്പന്നങ്ങളെ പ്രതിനിധീകരിച്ച് സെയ്ഫ് അലി ഖാനെയും ബ്രാൻഡിന്റെ മുഖമായി തെരഞ്ഞെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *