മുംബൈ: വര്‍ളിയിലുള്ള ബഹുനില കെട്ടിടത്തിനാണ് തീ പിടിച്ചത്. 90 കുടുംബംങ്ങളാണ് അവിടെ താമസിക്കുന്നത്. ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ഫ്ളാറ്റുള്ള കെട്ടിട സമുച്ചയത്തിലാണ് വന്‍ അഗ്‌നിബാധ.

കെട്ടിടത്തിലെ മുപ്പത്തിമൂന്നാം നിലയില്‍ നിന്ന് ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് തീ പടര്‍ന്നത്. അഞ്ച് അഗ്‌നിശമനസേന യുണിറ്റുകളാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അപകടത്തില്‍ ആളപായം ഉണ്ടായിട്ടില്ല. ആര്‍ക്കും പരിക്കു പറ്റിയിട്ടില്ലെന്നും സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *