തൃശ്ശൂർ: തൃശ്ശൂർ കയ്പമംഗലത്ത് ബാറിലെ തര്‍ക്കത്തെ തുട‍ര്‍ന്ന് യുവാവിന് വെട്ടേറ്റു. കാക്കാത്തിരുത്തി പള്ളി വളവ് സ്വദേശി ആലക്കോട്ട് വീട്ടിൽ അബ്ദുള്ള (42) ക്കാണ് വെട്ടേറ്റത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ കൊപ്രക്കളം-ചിറക്കൽ പള്ളി റോഡിൽ അബ്ദുള്ളയെ വെട്ടേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.

മാരുതി കാറിലെത്തിയ സംഘം ഇയാളെ വെട്ടിയ ശേഷം കടന്നു കളയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കഴുത്തിന് മാരകമായി വെട്ടേറ്റ അബ്ദുള്ളയെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാറിൽ വെച്ചുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *