തൃശൂർ: കൊടകര കിഴക്കേ കോടാലിയിൽ മകൻ അമ്മയെ കൊലപ്പെടുത്തി. കിഴക്കേകോടാലി ഉപ്പുഴി വീട്ടിൽ ശോഭന (54) ആണു മരിച്ചത്. മകൻ വിഷ്ണു (24) വെള്ളിക്കുളങ്ങര സ്റ്റേഷനിൽ കീഴടങ്ങി. വെള്ളിയാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം.

അമ്മയെ കഴുത്തു ഞെരിച്ചു കൊന്നശേഷം പാചകവാതക സിലിണ്ടർ എടുത്ത് തലയിൽ ഇട്ടതായി വിഷ്ണു പൊലീസിനോടു വെളിപ്പെടുത്തി. ശോഭനയുടെ ഏകമകനായ വിഷ്ണു ടാങ്കർ ലോറി ഡ്രൈവറാണ്. സാമ്പത്തിക പ്രശ്നങ്ങളെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികവിവരം.

Leave a Reply

Your email address will not be published. Required fields are marked *