കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മലയോര മേഖലയിൽ കനത്ത മഴയും മലവെള്ളപ്പാച്ചിലും

കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മലയോര മേഖലയിൽ കനത്ത മഴയും മലവെള്ളപ്പാച്ചിലും. കോഴിക്കോട് നാദാപുരത്ത് പുഴകളിൽ കുത്തൊഴുക്കാണ്. കനത്ത മഴയിൽ വിലങ്ങാട് ടൗണിലെ പാലം മുങ്ങി. കടകളിലും വെള്ളം കയറിയിട്ടുണ്ട്.

വനത്തിനുള്ളിൽ ഉരുൾപൊട്ടിയെന്നാണു സംശയം. പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകി. മലപ്പുറം കരുവാരകുണ്ടിലും മലവെള്ളപ്പാച്ചിലാണ്. ഒലിപ്പുഴ കരകവിഞ്ഞൊഴുകുന്നു. മാനന്തവാടി– കൂത്തുപറമ്പ് ചുരംപാതയിലും മലവെള്ളപ്പാച്ചിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *