വിനോദയാത്രയ്ക്ക് എത്തിയ 62 കാരി സുരക്ഷാ ബാരിക്കേഡുകൾ മറികടന്ന് മലമുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്‌തു

കോയമ്പത്തൂർ: നീലഗിരിയിലെ ദൊഡബെട്ട മലമുകളില്‍ നിന്ന് ചാടി 62 കാരിയായ സ്ത്രീ ആത്മഹത്യ ചെയ്തു. കുടുംബത്തോടൊപ്പം വിനോദയാത്രയ്‌ക്ക് എത്തിയതായിരുന്നു ഇവർ. കോയമ്പത്തൂർ രാഗവേന്ദ്ര നഗർ സ്വദേശി നടരാജിന്റെ ഭാര്യ ലീലാവതിയാണ് മരിച്ചത്.

ബസിൽ ഊട്ടിയിൽ വന്ന സ്ത്രീ ഓട്ടോ പിടിച്ചാണ് ഇവിടെയെത്തിയത്. തമിഴ്നാട്ടിലെ ഏറ്റവും ഉയരംകൂടിയ മലയായ ദൊഡബെട്ടയില്‍ നിന്നും ആളുകള്‍ താഴേക്ക് ചാടി ആത്മഹത്യ ചെയ്യുന്നത് തടയാന്‍ സുരക്ഷാ ബാരിക്കേഡുകൾ കെട്ടി തിരിച്ചിരുന്നു. വിനോദസഞ്ചാരികൾ സുരക്ഷാ ബാരിക്കേഡുകൾ മറികടന്ന് പോകരുതെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. ഇത് മറികടന്നാണ് ലീലാവതി മുന്നോട്ട് പോയി ആത്മഹത്യ ചെയ്‌തത്.

സമീപത്ത് വീഡിയോ എടുത്തുകൊണ്ടിരുന്നവര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇവർ താഴേക്ക് ചാടുകയായിരുന്നു. വിവരമറിഞ്ഞ് ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ബാഗിലുള്ള ഫോട്ടോയില്‍ നിന്നാണ് ലീലാവതിയെ തിരിച്ചറിഞ്ഞത്. 16,000 രൂപയും ബാഗിലുണ്ടായിരുന്നു. മൃതദേഹം ഊട്ടി സര്‍ക്കാര്‍ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് കൈമാറി. ആത്മഹത്യയുടെ കാരണം ഇത് വരെ കണ്ടെത്തിയിട്ടില്ല. കുടുംബപ്രശ്നമാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *