കോഴിക്കോട് വീണ്ടും തെരുവുനായ ആക്രമണം; കുട്ടിയെ കടിച്ചുപറിച്ച് തെരുവുനായ, വിടാതെ ആക്രമണം, ദൃശ്യങ്ങള്‍ പുറത്ത്‌

കോഴിക്കോട്∙ അരക്കിണറില്‍ കുട്ടികളെ തെരുവുനായ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സൈക്കിള്‍ ചവിട്ടുന്നതിനിടെ കുട്ടിയുടെ നേര്‍ക്ക് നായ ചാടി വീണ് ആക്രമിക്കുകയായിരുന്നു. നായ കുട്ടികളെ ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

 

തെരുവുനായയെ തള്ളിമാറ്റി രക്ഷപ്പെടാൻ കുട്ടി ശ്രമിക്കുന്നുണ്ടെങ്കിലും നടന്നില്ല. കുട്ടിയെ നായ കടിച്ചുവലിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പന്ത്രണ്ട് വയസുളള നൂറാസ്, വൈഗ എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സാജുദീന്‍ എന്നയാള്‍ക്കും കടിയേറ്റിരുന്നു. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്

Leave a Reply

Your email address will not be published. Required fields are marked *