കോഴിക്കോട് ചേവായൂരിൽ കടയിൽനിന്ന് ആർടിഒ രേഖകൾ പിടിച്ചെടുത്തതിൽ നടപടി

കോഴിക്കോട്: ചേവായൂരിൽ കടയിൽനിന്ന് ആർടിഒ രേഖകൾ പിടിച്ചെടുത്തതിൽ നടപടി.  മോട്ടർ വാഹന വകുപ്പിലെ 3 ജീവനക്കാരെ സസ്പെൻഡ് ചെയ്തു. എഎംവിഐമാരായ ഷൈജൻ, ശങ്കർ, വി.എസ്.സജിത്ത് എന്നിവർക്കാണ് സസ്െപൻഷൻ. ഇവർ ഒപ്പിട്ട രേഖകൾ സമീപത്തുള്ള ഓട്ടോ കൺസൽറ്റൻസിയിൽനിന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.

ചേവായൂരിൽ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിനു സമീപത്തെ കടയിൽനിന്നാണ് വാഹന ആർസികൾ ഉൾപ്പെടെ ആർടി ഓഫിസിൽ സൂക്ഷിക്കേണ്ട രേഖകൾ വിജിലൻസ് കണ്ടെടുത്തത്. വെള്ളിയാഴ്ച ഉച്ചയ്ക്കു നടത്തിയ പരിശോധനയിൽ രേഖകളും പണവും കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *