പിണങ്ങി കഴിഞ്ഞിരുന്ന ഭാര്യയുടെ കൈകൾ വെട്ടിമാറ്റി, മുടി മുറിച്ചു; യുവാവ് അറസ്റ്റിൽ

പത്തനംതിട്ട: കലഞ്ഞൂരില്‍ ഭാര്യയുടെ കൈകള്‍ വെട്ടിമാറ്റിയ ഭര്‍ത്താവ് അറസ്റ്റില്‍. കലഞ്ഞൂർ ചാവടിമല സ്വദേശി വിദ്യയുടെ കൈകൾ വെട്ടിയ കേസിലാണ് ഭർത്താവ് ഏലക്കുളം സ്വദേശി സന്തോഷിനെ അടൂരിൽനിന്നു കൂടൽ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന സന്തോഷ്, വിദ്യയുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് ആക്രമണം നടത്തിയത്.

വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ആക്രമണം. വിദ്യയുടെ ഒരു കൈമുട്ടും കൈപ്പത്തിയും അറ്റു. മുടിയും പ്രതി മുറിച്ചു മാറ്റി. വിദ്യയെ ആക്രമിക്കുന്നത് തടയുന്നതിനിടയിൽ  അച്ഛൻ വിജയനും പരുക്കേറ്റു. വിദ്യയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തോടെ വടിവാൾ ഉപയോഗിച്ചായിരുന്നു ആക്രമണം. നിലവിളി കേട്ട് അയൽവാസികൾ എത്തിയതോടെ സന്തോഷ് വീട്ടിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *