ഉറങ്ങി കിടന്നവരുടെ ഇടയിലേക്ക് ട്രക്ക് പാഞ്ഞ് കയറി 4 പേര്‍ മരിച്ചു

ഡല്‍ഹി: സീമാപുരിയില്‍ ഉറങ്ങി കിടന്നവരുടെ ഇടയിലേക്ക് ട്രക്ക് പാഞ്ഞ് കയറി 4 പേര്‍ മരിച്ചു. കരിം (52), ഛോട്ടേ ഖാന്‍ (25), ഷാ ആലം (38), രാഹു (45) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 16കാരനായ മനീഷ്, പ്രദീപ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് ഡിപ്പോയ്ക്ക് സമീപമാണ് അപകടമുണ്ടായത്.

റോഡ് ഡിവൈറിനടുത്ത് ഉറങ്ങിക്കിടന്നവരാണ് മരിച്ചത്. അമിത വേഗത്തിലെത്തിയ ട്രക്ക് ഇവര്‍ക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവത്തിന് ശേഷം ഡ്രൈവര്‍ ട്രക്കുമായി ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *