അതിരപ്പിള്ളി: വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിയായ വീട്ടമ്മ കൊല്ലപ്പെട്ടു. കാഞ്ചമല എസ്റ്റേറ്റില്‍ മതിയുടെ ഭാര്യ കൈലാസം (45) ആണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഒരാള്‍ക്ക് പരുക്കേറ്റു. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.

എസ്റ്റേറ്റിനു സമീപത്തുനിന്ന് അമ്പത് മീറ്ററകലെ പൊന്തക്കാടിനുള്ളില്‍ നിന്നാണു മൃതദേഹം കണ്ടെത്തിയത്. തോട്ടം തൊഴിലാളിയായ വീട്ടമ്മ തുണികഴുകുന്നതിനിടയില്‍ പുലി പൊന്തക്കാടിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. കൈലാസം തിരിച്ചെത്താന്‍ വൈകിയതോടെ വീട്ടുകാര്‍ അനേഷിച്ചെത്തിയപ്പോള്‍ അലക്ക് കല്ലിനടുത്തു ചോരത്തുള്ളികള്‍ കണ്ട് പിന്തുടരുകയും കൈതക്കാടിനുള്ളില്‍നിന്ന് മൃതദേഹം ലഭിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *