കോഴിക്കോട്: പി.വി.അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലുള്ള പാര്‍ക്കിന് സമീപം മണ്ണിടിച്ചില്‍. പാര്‍ക്കിലേക്ക് ആവശ്യമായ വെള്ളമെടുക്കുന്ന കുളത്തിന് സമീപമാണ് മണ്ണിടിഞ്ഞത്. വാട്ടര്‍ തീം പാര്‍ക്ക് പരിസ്ഥിതി ദുര്‍ബലപ്രദേശത്താണെന്ന് കോഴിക്കോട് കളക്ടര്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മണ്ണിടിച്ചിലിനു സാധ്യതയില്ലെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കാവൂ എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം എ പി.വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്ക് ഉരുള്‍പ്പൊട്ടലിന്റെ പശ്ചാത്തലത്തില്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് കൊല്ലം സ്വദേശി മുരുഗേഷ് നരേന്ദ്രന്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.

കോഴിക്കോട് ജില്ലയില്‍ കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ എട്ട് പേരുടെ ജീവന്‍ നഷ്ടപ്പെടുകയും ആറുപേരെ കാണാതാവുകയും ചെയ്ത സാഹചര്യത്തില്‍ സമാനമായ ദുരന്തം കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിലിലെ പിവിആര്‍ നാച്വറോ പാര്‍ക്കിലും സംഭവിക്കാനിടയുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *