ആശുപത്രിയിലെ കൂട്ടിലേക്കു മാറ്റുന്നതിനിടെ നായ പിടിത്തക്കാരനെ തെരുവുനായ കടിച്ചു

പാലക്കാട്: മൃഗസംരക്ഷണവകുപ്പിന് കീഴിലെ നായ പിടിത്തക്കാരനെ തെരുവുനായ കടിച്ചു. കടമ്പഴിപ്പുറം സ്വദേശി കുഞ്ഞിക്കണ്ണനെ (50) ഒറ്റപ്പാലം വെറ്ററിനറി പോളി ക്ലിനിക്കിൽ വച്ചാണ് നായ ആക്രമിച്ചത്. എബിസി പ്രോഗ്രാമിനായി പിടിച്ചു കൊണ്ടുവന്ന നായയെ വാഹനത്തിൽ നിന്ന് ഇറക്കി ആശുപത്രിയിലെ കൂട്ടിലേക്കു മാറ്റുന്നതിനിടെ കയ്യിൽ കടിക്കുകയായിരുന്നു.

കുഞ്ഞിക്കണ്ണനെ താലൂക്ക് ആശുപത്രിയിലും ജില്ലാ ആശുപത്രിയിലുമെത്തിച്ചു കുത്തിവയ്പ് നൽകി. ഓഗസ്റ്റിൽ ശസ്ത്രക്രിയയ്ക്കായി കൂട്ടിൽ നിന്നു പുറത്തിറക്കുന്നതിനിടെ കൊടുവായൂർ സ്വദേശി രാജനു കടിയേറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *