തിരുവനന്തപുരം: വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപണം ഉന്നയിച്ച് യുവാവിനെ മര്‍ദിച്ച പത്തനാപുരം എംഎല്‍എ കെ.ബി. ഗണേഷ് കുമാറിനെതിരെ നിയമാനുസൃതമായ നടപടി എടുക്കണമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍.

അഞ്ചല്‍ സ്വദേശിയായ അനന്തകൃഷ്ണനാണ് എംഎല്‍എയുടെ മര്‍ദ്ദനമേറ്റത്. എന്നാല്‍ സംഭവത്തില്‍ ഗണേഷിനെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിഷയത്തില്‍ നീതി ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും സുധീരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം അഞ്ചലിനു സമീപം അഗസ്ത്യക്കോടായിരുന്നു സംഭവം. എംഎല്‍എയുടെയും ഡ്രൈവറിന്റേയും മര്‍ദനത്തില്‍ പരുക്കേറ്റ അനന്തകൃഷ്ണന്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *