കൊച്ചി: എറണാകുളത്ത് സ്വകാര്യ ബസും കെയുആര്‍ടിസിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. വൈറ്റില ജനതാ റോഡിലായിരുന്നു സംഭവം. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്വകാര്യ ബസിനു പിന്നില്‍ കെയുആര്‍ടിസി ലോ ഫ്‌ളോര്‍ ബസ് ഇടിച്ചാണ് അപകടമുണ്ടായതെന്നു അധികൃതര്‍ പറഞ്ഞു. ലോ ഫ്‌ളോര്‍ ബസില്‍ സഞ്ചരിച്ചിരുന്നവര്‍ക്കാണു പരിക്കേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചരെ പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *