ശ്രീനഗര്‍: ജമ്മുകശ്മീരിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. അനന്ത്‌നാഗിലാണ് സംഘര്‍ഷം ഉണ്ടായത്. ഈദ് പ്രാര്‍ഥനകള്‍ക്ക് പിന്നാലെയുണ്ടായ സംഘര്‍ഷത്തിലാണ് യുവാവ് കൊല്ലപ്പെട്ടത്. അനന്ത്‌നാഗിലെ ബരക്‌പോര്‍ സ്വദേശിയായ ഷീറാസ് അഹമ്മദാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ പത്തിലേറെപ്പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം സൈന്യം നടത്തിയ വെടിവയ്പ്പില്‍ ഇവിടെ ഒരു കൗമാരക്കാരന്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ജനം തെരുവിലിറങ്ങിയത്. പ്രതിഷേധക്കാര്‍ സൈന്യത്തിനു നേരെ കല്ലെറിഞ്ഞതോടെയായിരുന്നു സംഘര്‍ഷം രൂക്ഷമായത്.

Leave a Reply

Your email address will not be published. Required fields are marked *