കോഴിക്കോട്: കനത്ത മഴ മൂലം താമരശേരി ചുരം അപകടത്തിലായതിനാല്‍ കെഎസ്ആര്‍ടിസി ബസുകളുടെ റൂട്ടില്‍ മാറ്റം വരുത്തി. ചുരം വഴി പോയിരുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ ഞായറാഴ്ച മുതല്‍ കുറ്റ്യാടി ചുരം വഴിയാണ് സര്‍വീസ് നടത്തുക.

1. കണ്ണൂര്‍ ജില്ലയില്‍ നിന്ന് മാക്കൂട്ടം വഴി കര്‍ണാടകയിലേക്ക് സര്‍വീസ് നടത്തിയിരുന്ന ബസുകള്‍ മാനന്തവാടി വഴി പോകും

2.അടിവാരത്ത് വെള്ളം കുറയുന്ന മുറയ്ക്ക് ഓര്‍ഡിനറി സര്‍വീസുകള്‍ ചിപ്പിലിതോട് വരെ സര്‍വീസ് നടത്തും.

3. വയനാട്ടില്‍ നിന്നുള്ള ഓര്‍ഡിനറി ബസുകള്‍ ചിപ്പിലിത്തോട്
വരെ സര്‍വീസ് നടത്തും

ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ കോഴിക്കോട് നടന്ന യോഗത്തിലാണ് തീരുമാനം

Leave a Reply

Your email address will not be published. Required fields are marked *