മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെത്താൻ വൈകും. നോർവെയും ബ്രിട്ടനും സന്ദർശിച്ചശേഷം 12ന് മടങ്ങിയെത്താനായിരുന്നു തീരുമാനം. എന്നാൽ യുഎഇ സന്ദർശിച്ച ശേഷം 15ന് മടങ്ങിയെത്താനാണ് പുതിയ തീരുമാനം. ഇന്നലെ വെയിൽസിലെ കാഡിഫിൽ സന്ദർശനം നടത്താനിരുന്ന മുഖ്യമന്ത്രി അവസാന നിമിഷം യാത്ര വേണ്ടെന്നുവയ്ക്കുകയായിരുന്നു. കരമാർഗമുള്ള മണിക്കൂറുകൾ നീണ്ട യാത്ര ഒഴിവാക്കാനായിരുന്നു ഇത്.

