വിദേശജോലി വാഗ്‌ദാനം: ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്‌റ്റില്‍

പത്തനംതിട്ട: കാനഡയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായി ജോലി വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒന്നാംപ്രതി എറണാകുളം പച്ചാളം കണച്ചാംതോട്‌ റോഡില്‍ അമ്പാട്ട്‌ വീട്ടില്‍ ഹില്‍ഡ സാന്ദ്ര ഡുറ(30)യുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തി. എറണാകുളം പറവൂര്‍ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത മറ്റൊരു കേസില്‍ ഇവര്‍ റിമാന്‍ഡിലാണ്‌. കോടതിയുടെ അനുവാദത്തോടെ എറണാകുളം ജില്ലാ ജയിലിലെത്തിയാണു കോയിപ്രം പോലീസ്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌. പുറമറ്റം കുമ്പനാട്‌ വട്ടക്കൊട്ടാല്‍ മുകളുകാലായില്‍ ബാബുക്കുട്ടിയുടെ പരാതിയിലാണ്‌ അറസ്‌റ്റ്‌. ബാബുക്കുട്ടിയുടെ മകനു കാനഡയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ നാലുലക്ഷം രൂപയാണു തട്ടിയെടുത്തത്‌. ഹില്‍ഡയുടെ പേരില്‍ ചിറ്റാര്‍, പന്തളം, മണ്ണാഞ്ചേരി പോലീസ്‌ സ്‌റ്റേഷനുകളില്‍ വിശ്വാസവഞ്ചന കേസുകളുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *