വീടുകയറി ആക്രമണം: സീരിയല്‍ നടിയും ഭര്‍ത്താവും അറസ്‌റ്റില്‍

വൈപ്പിന്‍: നായരമ്പലത്ത്‌ അമ്മയെയും മകനെയും വീടുകയറി ആക്രമിച്ച സംഭവത്തില്‍ സീരിയല്‍ നടിയും ഭര്‍ത്താവും അറസ്‌റ്റില്‍. തിരുവനന്തപുരം സ്വദേശിയും വരാപ്പുഴയില്‍ സ്‌ഥിരതാമസക്കാരിയുമായ പുതുവല്‍പുരിയിടം അശ്വതി ബാബു (25), ഭര്‍ത്താവ്‌ കാക്കനാട്‌ സ്വദേശി നൗഫല്‍(30) എന്നിവരെയാണു ഞാറയ്‌ക്കല്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. നായരമ്പലം നെടുങ്ങാട്‌ തുണ്ടത്തില്‍ ബാബുവിന്റെ മകന്‍ കിഷോര്‍(43), അമ്മ ലൈല(65)എന്നിവരാണ്‌ ആക്രമണത്തിന്‌ ഇരയായത്‌.

13നായിരുന്നു കേസിനാസ്‌പദമായ സംഭവം. നേരത്തെ അശ്വതിയുടെ ഡ്രൈവറായി കിഷോര്‍ ജോലിചെയ്‌ത സമയത്ത്‌ അശ്വതിയില്‍നിന്ന്‌ 30000 രൂപ പലിശയ്‌ക്കു വാങ്ങിയിരുന്നു. പിന്നീട്‌ ജോലി ഉപേക്ഷിച്ചു പോയ കിഷോര്‍ പലിശയും പണവും നല്‍കിയില്ല. ഇതേത്തുടര്‍ന്നാണ്‌ ദമ്പതികള്‍ പണം ചോദിച്ചു കിഷോറിന്റെ വീട്ടിലെത്തിയത്‌. കിഷോറിനെ ഇരുമ്പുവടിക്കു തലയ്‌ക്കടിക്കുകയും അമ്മയെ ചവിട്ടുകയും ചെയ്‌തെന്നു പരാതിയില്‍ പറയുന്നു. വീടിന്റെ ജനല്‍ ചില്ലുകളും തകര്‍ത്തു. തലയ്‌ക്കു പരുക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ലൈല നല്‍കിയ പരാതിയില്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം നടത്തിക്കൊണ്ടിരിക്കെ ഇന്നലെ ഞാറയ്‌ക്കല്‍ സി.ഐ. രാജന്‍ കെ. അരമനയുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം പ്രതികളെ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു.

uploads/news/2022/10/588985/c3.jpg
ഒന്നാം പ്രതിയായ അശ്വതിക്കെതിരേ തിരുവനന്തപുരം, മാഞ്ചേരി, വരാപ്പുഴ, ഇടുക്കി പെരുവന്താനം, തിരുവനന്തപുരം എന്നിവിടങ്ങളിലും നൗഫലിനെതിരേ കാക്കനാട്‌, എറണാകുളം സെന്‍ട്രല്‍ പോലീസ്‌ സ്‌റ്റേഷനുകളിലും വിവിധ കേസുകള്‍ നിലവിലുണ്ടെന്നു പോലീസ്‌ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *