ഭോപ്പാല്‍: ഛത്തീസ്ഗഢില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ 17-കാരന്‍ ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. ഒരാള്‍ ഒളിവിലാണ്. മഹേന്ദ്രഗഢ് ജില്ലയിലാണ് സംഭവം നടന്നത്.

സംഭവം ഛത്തീസ്ഗഢിലാകെ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഗവണ്‍മെന്റിനെതിരെ ബിജെപി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. വിഷയത്തില്‍ സർക്കാർ മേഖലയിലെ ആരോഗ്യപ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. തങ്ങള്‍ക്ക് സുരക്ഷയുറപ്പാക്കേണ്ടത് സർക്കാരിന്‍‌റെ ഉത്തരവാദിത്വമാണെന്നും പ്രതികള്‍ക്കെതിരേ നടപടി സ്വീകരിച്ചില്ലെങ്കില്‍ ജോലി ബഹിഷ്‌കരിക്കുമെന്നും അവർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *