ഡ്രൈവിംഗ് പഠിക്കാന്‍ ഇറക്കിയ കാര്‍ നിയന്ത്രണം വിട്ട് കിണറ്റില്‍ പതിച്ചു; അച്ഛനും മകനും ദാരുണാന്ത്യം

കണ്ണൂര്‍: മകനെ ഡ്രൈവിംഗ് പഠിപ്പിക്കാന്‍ കാര്‍ വീട്ടില്‍ നിന്നും പുറത്തേക്ക് ഇറക്കവേ നിയന്ത്രണം വിട്ട് കിണറ്റില്‍ പതിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി. കാറുടമയായ കറുവഞ്ചാല്‍ ആലക്കോട് നെല്ലിക്കുന്നില്‍ താരമംഗലം മത്തായിക്കുട്ടി (55) രാവിലെ മരണമടഞ്ഞിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മത്തായിക്കുട്ടിയുടെ മകന്‍ വിന്‍സ് (19) ആണ് ഉച്ചകഴിഞ്ഞ് മരിച്ചത്.

ഇന്നു രാവിലെ 10.20 ഓടെയായിരുന്നു അപകടം. കാര്‍ തിരിക്കുന്നതിനിടെ നിയന്ത്രണംവിട്ട് കിണറിന്റെ ഭിത്തി തകര്‍ത്ത് ഉള്ളിലേക്ക് പതിക്കുകയായിരുന്നു. മാനന്തവാടി രൂപത സഹായ മെത്രാന്‍ മാര്‍ അലക്‌സ് താരമംഗലത്തിന്റെ സഹോദരനാണ് മരിച്ച മാത്തുകുട്ടി. ഇന്നലെയായിരുന്നു ബിഷപ്പിന്റെ സ്ഥാനാരോഹണ ചടങ്ങ്

Leave a Reply

Your email address will not be published. Required fields are marked *