ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ നക്‌സലൈറ്റാണെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി. മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, എച്ച്.ഡി കുമാരസ്വാമി, മമത ബാനര്‍ജി, ചന്ദ്രബാബു നായിഡു എന്നിവര്‍ എന്തിനാണ് കേജ്‌രിവാളിനെ പിന്തുണക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ശനിയാഴ്ച രാത്രിയിലാണ് പിണറായി വിജയന്‍ ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ സമരം നടത്തുന്ന അരവിന്ദ് കെജ്‌രിവാളിനെ സന്ദര്‍ശിക്കാന്‍ ഡല്‍ഹിയിലെത്തിയത്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി എന്നിവരാണ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തിയത്.

ഡല്‍ഹിയിലെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിസഹകരണത്തില്‍ ലഫ്.ഗവര്‍ണര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വസതിയില്‍ കേജ്‌രിവാളിന്റെ കുത്തിയിരിപ്പു സത്യാഗ്രഹം ഏഴാം ദിവസവും തുടരുകയാണ്. ഒപ്പം ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയിന്‍ എന്നിവരും സത്യാഗ്രഹമിരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *